പര്യായപദകോശം

പി എസ് സി മലയാളം ചോദ്യങ്ങൾ, PSC Malayalam Grammar,PSC Malayalam Questions,മലയാളം,മലയാളം ചോദ്യങ്ങൾ,PSC Malayalam Questions,LDC Malayalam Questions,LDC Malayalam Previous Questions,LDC Questions,LDC Malayalam Grammar Questions,LDC Malayalam Grammar Previous Questions
1. അകം......ഉള്ള്,അന്തർഭാഗം
2. അകിട്..ഊധസ്സ്,ആപീനം
3.അക്ഷി.കണ്ണ്,നേത്രം,നയനം,ലോചനം,ചക്ഷുസ്സ്,ദൃഷ്ടി
4അഖിലം.സർവം,സകലം,  സമസ്തം,നിഖിലം,കൃത്സ്നം
5.അഗസ്ത്യൻ..കുംഭയോനി,വാരുണി,കുംഭോത്ഭവൻ.
6.അഗ്നി..തീ,വഹ്നി,അനലൻ,വൈശ്വാനരൻ,ജാതവേദസ്സ്,ബർഹി,കൃശാനു,പാവകൻ,ശിഖി,തമോഹരൻ
7.അഗ്നികണം..തീപ്പൊരി,സ്ഫുലിംഗം.
8.അഗ്രജൻ..ജ്യേഷ്ഠൻ,പൂർവജൻ,അഗ്രിമൻ
9.അങ്കം..അടയാളം,കളങ്കം,ലക്ഷ്മം,പാട്.
10.അങ്കണം..മുറ്റം,ചത്വരം,അജിരം.
11.അങ്ങാടി-ആപണം,വണിക്പഥം, വിപണി.
12. അച്ഛൻ- ജനകൻ,ജന്മദാതാവ്, താതൻ, പിതാവ്.
13. അജ്ഞൻ- മൂഢൻ, മൂർഖൻ.
14. അജ്ഞാനി-ജാല്മൻ, നിഹീനൻ, പാമരൻ.
15. അടയാളം-അങ്കം, അഭിജ്ഞാനം, കളങ്കം, നിമിത്തം, ലക്ഷ്മം, ലാഞ്ഛനം.
16. അടുക്കള- പാകസ്ഥാനം, മടപ്പള്ളി, മഹാനസം.
17. അടുക്കളക്കാരൻ- സൂദൻ, സൂപകാരൻ, വല്ലവൻ.
18. അതിഥി- ആഗന്തുകൻ, ആവേശികൻ, വിരുന്നുകാരൻ.
19. അതിർത്തി- അതിര്, ഉപശല്യം, ഗ്രാമാന്തം, സീമ.
20. അദ്ഭുതം- ആശ്ചര്യം, ചിത്രം, വിചിത്രം, വിസ്മയം.
21. അധമൻ—കുത്സിതൻ, ഗർഹ്യൻ, നികൃഷ്ടൻ, നിന്ദ്യൻ.
22. അധിപൻ—നായകൻ, നേതാവ്, പതി, പ്രഭു.
23. അനുകമ്പ—അൻപ്, അലിവ്, കരുണ,കൃപ, ഘൃണ, ദയ.
24. അനുഗ്രഹം— ആശിസ്സ്, വരം
25. അനുജൻ—അനുജന്മാവ്, അവരജൻ, കനിഷ്ഠൻ, കനീയാൻ.
26. അപരാധം— ആഗസ്സ്, കുറ്റം, തെറ്റ്, പിഴവ്.
27. അപവാദം— ആക്ഷേപം, ഉപാലംഭം, നിന്ദനം, പരിവാദം
28. അപ്പം— ആപൂപം, പൂപം
29. അഭിപ്രായം— ആകൂതം, ആശയം, ഇംഗിതം
30. അഭിമാനം— അഹങ്കാരം, ഗർവം, ദർപ്പം,  മാനം
31.ആട്— അജം, ഛാഗം, ഛാഗലം, മേകം, മേധ്യം, മേഷം, ലംബകർണം
32.ആട്ടിടയൻ— അജാജീവൻ, അജാജീവി, ജാബാലൻ
33.ആട്ടം— ഗുണനിക, നടനം, നർത്തനം, നൃത്തം, പ്രേക്ഷ
34.ആണ്ട്—അബ്ദം, കൊല്ലം, വത്സരം, വർഷം, ശരത്ത്, ശാരദം, സമാ,സംവത്സരം, ഹായനം
35.ആന— അനേകപം, അസുരം, ഇഭം, കപി, കരി, കഞ്ജരം, കുംഭി, ഗജം, ദന്താവളം, ദന്തി, ദ്വിപം, നാഗം, പത്മി, മതംഗജം, മന്ദവൃന്ദം, മഹാകായം, മഹാമൃഗം, മാതംഗം,രദി, വാരണം, ശുണ്ഡാലം, ശൂർപ്പകർണ്ണം,സാമജം,  സിന്ധുരം, സ്തംഭേരകം, ഹസ്തി
36.ആനക്കാരൻ— ആധോരണൻ, നിഷാദിനൻ, പാപ്പാൻ, ഹസ്തിപകൻ, ഹസ്ത്യാരോഹൻ
37. ആപത്ത്— അനർഥം, വിപത്ത്, വിപത്തി, വ്യസനം
38.ആഭരണം— അലങ്കാരം, പരിഷ്കാരം, ഭൂഷണം,  മണ്ഡനം, വിഭൂഷണം
39. ആമ— കച്ഛപം, കമഠം, കൂർമം, പഞ്ചഗൂഢം, മാഷാദം
40. ആമ്പൽ—കുമുദം, കൈരവം
41.  ഇടയൻ— ആനായൻ, ആഭീരൻ, ഗോധുക്ക്, ഗോപൻ, ഗോപാലൻ, ഗോരക്ഷൻ, ഗോരക്ഷകൻ,  വല്ലവൻ
42. ഇടി— ഗർജിതം, മേഘനാദം, മേഘനിർഘോഷം, രസിതം, വജ്രനിർഘോഷം,  സ്തനനം, സ്തനിതം
43. ഇഡ്ഡലി — കരംഭം, ദധിസക്തവം
44. ഇതികർതവ്യതാമൂഢൻ—വിഹസ്തൻ,വ്യാകുലൻ
45. ഇന്ദ്രജാലം— മായ, ശാംബരി
46. ഇന്ദ്രജാലക്കാരൻ— ഐന്ദ്രജാലികൻ, പ്രതിഹാരികൻ, മായാകാരൻ
47. ജന്ദ്രൻ— ആഘണ്ഡലൻ, ഋഭുക്ഷാവ്, ഗോത്രഭിത്, ഘനാഘനൻ,  ജംഭഭേദി, ജംഭാരി, തുഷാരാട്ട്, ദിവസ്പതി, ദുശ്ച്യവനൻ, പർജ്ജന്യൻ, പാകശാസനൻ, പാകാരി,  പുരന്ദരൻ, പുരുഹൂതൻ, ബിഡൌജസ്,  മഘവാൻ, മരുത്വാൻ, ലേഖർഷഭൻ, വജ്രി, വലരിപു,  വാസവൻ, വാസ്തോഷ്പതി, വൃത്രാരി, വൃഷാവ്, ശക്രൻ,  ശചീപതി, ശതമന്യു, ശുനാസീരൻ, സഹസ്രാക്ഷൻ,സംക്രന്ദനൻ,  സുത്രാമാവ്, സുരപതി,  സ്വാരാട്ട്, ഹരി, ഹയൻ
48. ഇന്ദാണി— പുലോമജ, പൌലോമി, ശക്രാണി, ശചി
49. ഇന്ദിയം— അക്ഷം, കരണം, ഖം, വിഷയി, സ്രോതസ്, ഹൃഷീകം
50. ഇന്ദിയനിഗ്രഹം— ഉപാദാനം, പ്രത്യാഹാരം, സമാധി 
പര്യായപദകോശം പര്യായപദകോശം Reviewed by Mashhari on ജൂലൈ 02, 2017 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.