- അടിപ്പന്തി :- അവസാനത്തെ പന്തി
- അധരാനുകമ്പ - പ്രവര്‍ത്തിയില്‍ അല്ലാതെ വാക്കില്‍ മാത്രം ആനുകുല്യം
- അടകിടപ്പു കിടക്കുക - കാര്യം തീര്‍ച്ചപ്പെടുത്തുന്നതുവരെ കിടന്ന കിടപ്പില്‍ കിടക്കുക
- അമ്മാഞ്ചി - വിശേഷജ്ഞാനം ഇല്ലാത്തവന്‍, അന്തസാരമില്ലത്തവന്
- അചകടവിചകടന് :- അശ്ലീല സംഭാഷണം ചെയ്യുന്നവന്‍
- അടിക്കൈ :- കൌശലപ്രയോഗം
- അശന ശ്ലോകങ്ങള്‍ :- ആഹാരത്തെക്കുറിച്ചു രചിച്ചിട്ടുള്ള പദ്യങ്ങള്‍
- അരകുറെ - മുഴുവനാക്കാതെ
ശൈലികള്‍ - 001
Reviewed by Mash
on
ജനുവരി 21, 2013
Rating: