രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ / സന്ധിക്കുമ്പോള്‍ രണ്ടു സ്വരങ്ങള്‍ അടുത്തടുത്ത് വരികയാണെങ്കില്‍ ഉച്ചാരണ സവ്കര്യത്തിനായി അവയ്ക്കിടയില്‍ ഒരു വ്യന്ജനാക്ഷരം കടന്നുവരും. ഇത് ആഗമ -വരവ് സന്ധി . യ്,വ് എന്നീ വ്യന്ജനങ്ങളാണ് ഇങ്ങനെ വന്നു ചേരുക.
ഉദാ:കറി+ഇല = കറിയില (യകാരആഗമം )
'ഇ' എന്ന സ്വരം അടുത്തടുത് വരുന്ന സാഹചര്യം 'യ' ചേര്‍ന്ന് ഒഴിവാക്കിയത് നോക്കുക. യ്,വ് എന്നിവ വരുന്ന സാഹചര്യത്തെ കേരളപാണിനി വേര്‍തിരിക്കുന്നത് ഇങ്ങനെയാണ്:
ആദ്യ സ്വരം താലവ്യം ആണെങ്കില്‍ (ഇ,എ,അ) യകാര ആഗമം. ആദ്യ സ്വരം ഔഷ്ട്യം ആണെങ്കില്‍ (ഉ,ഒ,അ) വകാര ആഗമം. ' അ'എന്ന സ്വരം താലവ്യം ആയും ഔഷ്ട്യം ആയും മാറി മാറി പ്രത്യക്ഷ്യപ്പെടാം.
ഉദാഹരണങ്ങള്‍
വഴി+ഇല്‍ = വഴിയില്‍
(ആദ്യ സ്വരം ഇ, യകാര ആഗമം)
വഴി + എവിടെ = വഴിയെവിടെ
(ആദ്യ സ്വരം ഇ,യകാര ആഗമം)
എവിടെ + ഉണ്ട് = എവിടെയുണ്ട്
(ആദ്യ സ്വരം എ, യകാര ആഗമം)
അതിന്റെ + ഉള്ളില്‍ = അതിന്റെയുള്ളില്‍
(ആദ്യ സ്വരം എ , യകാര ആഗമം)
തല + ഇല്‍ = തലയില്‍
(സ്വരം അ , യകാര ആഗമം)
കട + ഏത് = കടയേത്
(സ്വരം അ,യകാര ആഗമം)
തിരു + ഓണം = തിരുവോണം
(ആദ്യ സ്വരം ഉ , വകാര ആഗമം )
കഴിഞ്ഞു + അല്ലോ = കഴിഞ്ഞുവല്ലോ
(ആദ്യ സ്വരം ഉ , വകാര ആഗമം)
പോ + ഉന്നു = പോകുന്നു
(ആദ്യ സ്വരം ഉ , വകാര ആഗമം)
ചാ + ഉന്നു = ചാവുന്നു
(ആദ്യ സ്വരം ഉ , വകാര ആഗമം)
അ, ഇ, എ എന്നീ ച്ചുട്ടെഴുതുകള്‍ ( ചുണ്ടി കാണിക്കാന്‍ പറയുന്നവ) കഴിഞ്ഞാല്‍ 'വ' കാരമേ ആഗാമിക്ക് എന്ന് എ.ആര്‍ പറയുന്നു.
അ + അന് =അവന്‍
ഇ + അന് = ഇവന്‍
എ + അന് = എവന്‍ എന്നിങ്ങനെ
എന്നാല്‍
അ + ആള്‍ = അയാള്‍
ഇ + ആള്‍ = ഇയാള്‍
എ + ആള്‍ = എയാള്‍
എന്നിങ്ങനെയും സാധാരണ പ്രയോഗിക്കാറുണ്ട്.പുതിയ മലയാളത്തിനു പുതിയ നിയമം വേണമെന്ന് ചുരുക്കം.
പുതിയ പദങ്ങളില്‍ - അന്യ ഭാഷയും മറ്റും - ഈ പഴയ നിയമങ്ങളൊന്നും ഫലിക്കണം എന്നില്ല.യ,വ എന്നിവ മാറിമാറിക്കാണാം.
മോസ്കോ + ഇല്‍ = മോസ്കോവില്‍
മോസ്കോയില്‍
പണ്ട് തന്നെ താലവ്യതിനു ശേഷം 'വ' വരുമായിരുന്നു.
അറി + ആന്‍ = അറിവാന്‍
അറിയുടെ നാമ രൂപം അറിവ് എന്നുമാണല്ലോ. ഈ ' അറിവാന്‍' ഇന്ന് 'അറിയാന്‍' ആയി മാറിയിട്ടുണ്ട്.'പറവാന്‍' 'പറയാനു'മായി മാറിയിട്ടുണ്ട്.
'വ'ക്ക് പകരം 'ക'യും 'യ'ക്ക് പകരം 'ന'യും വരുന്ന കാര്യം കേരളപാണിനി സുചിപ്പിച്ചിട്ടുണ്ട്.
ചൊല്ലി + ആന്‍ = ചൊല്ലിയാന്‍
ചൊല്ലിനാന്‍
പോ + ഉക = പോവുക
പോകുക
രണ്ടു പദം ചേരുമ്പോള്‍ രണ്ടു സ്വരവും പോകാതെ , പുതിയ ഒന്ന് (യ അല്ലെങ്കില്‍ വ) കടന്നു വരുന്നതാണ് ആഗമം എന്ന് എളുപ്പത്തില്‍ പറയാം.
ആഗമസന്ധി
Reviewed by Mash
on
ജൂലൈ 28, 2013
Rating:
