രണ്ടു പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ആദ്യത്തേത് വിശേഷണം ആണെങ്കില്‍, രണ്ടാമത്തേതിലെ ആദ്യാക്ഷരം - അത് ദൃഡം ആണെങ്കില്‍ മാത്രം ഇരട്ടിക്കും(ദ്വിതം) എന്നാണ് ഇതിലെ ഒരു നിയമം.
ആന+പുറം=ആനപ്പുറം
ആന+പക=ആനപ്പക
വട്ട+പലക=വട്ടപ്പലക
തീ + കനല്‍=തീക്കനല്‍
താമര+കണ്ണന്‍=താമരക്കണ്ണന്‍
മൊട്ട+തല=മൊട്ടത്തല
പേ+പട്ടി=പേപ്പട്ടി
വെള്ള+ചായം=വെള്ളച്ചായം
മടി+ശീല =മടിശ്ശീല
പണ +സഞ്ചി =പണസ്സഞ്ചി
കൈ+തൊഴില്‍=കൈത്തൊഴില്‍
ഖരങ്ങള്‍ (ക,ച,ട ,ത,പ), അതിഖരങ്ങള്‍ (ഖ,ഛ ,ഠ,ഥ ,ഫ), മൃദുക്കള്‍ (ഗ,ജ,ഡ ,ദ ബ) ഘോഷങ്ങള്‍ (ഘ,ത്ധ,ഡ(ചുറ്റി കെട്ടിയുള്ള),ധ ,ഭ) ഉഷ്മങ്ങള്‍ (ശ,ഷ ,സ) എന്നിവയാണ് ദൃഡങ്ങള്‍ .
ദ്വിത്വസന്ധി
Reviewed by Mash
on
ജൂലൈ 28, 2013
Rating:
