പദങ്ങളില്‍ ഏതിനാണോ പ്രാധാന്യം,അവ ചേര്‍ന്ന് അര്‍ഥം ഉണ്ടാകുന്നതു ഏതു തരത്തിലാണ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി സമാസത്തെ തരം തിരിച്ചിരിക്കുന്നു.
- തത്പുരുഷന്‍
- ബഹുവീഹ്രി
- ദ്വാന്ത്വന്‍
എന്നിങ്ങനെ മുന് സമാസങ്ങളാണ് മലയാളത്തില്‍ ഉള്ളത്. ഇവയില്‍ തത്പുരുഷന്‍ പലമട്ടില്‍ വരാം .വാക്കുകളെ വിഗ്രഹിച്ചു(സമസ്ത പദത്തിന്റെ അര്‍ഥം വിശദീകരിച്ചു) പറയുമ്പോള്‍ ഏതു സമാസം ആണെന്ന് വ്യക്തമാകും.
തത്പുരുഷന്‍
പൂര്‍വ പദം വിശേഷണവും ഉത്തരപദം വിശേഷ്യവും (ഏതിനെയാണോ വിശേഷിപ്പിക്കുന്നത്, അത്)ആയി ഘടകപദങ്ങള്‍ ചേരുന്ന സമാസം ആണിത്.ഇതില്‍ ഉത്തര പടത്തിനായിരിക്കും പ്രാധാന്യം. പദങ്ങള്‍ ചേര്‍ക്കാന്‍ വിഭക്തി പ്രത്യയങ്ങള്‍ (എ,ഉ,ടെ,ന്റെ,ഓട് ,ആല്‍ എന്നിങ്ങനെ) ചീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരും കുടി ചേര്‍ത്താണ് തത്പുരുഷന്‍ പറയുക.
തത്പുരുഷന്‍ ഉദാഹരണങ്ങള്‍
പാക്കുവെട്ടി :- പാക്കിനെ വെട്ടുന്നത്. 'എ' പ്രത്യയം,പ്രതിഗ്രാഹിക തത്പുരുഷന്‍
നിലംതല്ലി :- നിലത്തെ തല്ലുന്നത് . 'എ' പ്രത്യയം,പ്രതിഗ്രാഹിക തത്പുരുഷന്‍
മാതൃ ഭക്തി :- മാതാവിനോടുള്ള ഭക്തി.'ഓട് ' പ്രത്യയം,സംയോജിക തത്പുരുഷന്‍
വിറകുപുര :- വിരകിനുള്ള പുര.'ന് ' പ്രത്യയം,ഉദ്ദേശിക തത്പുരുഷന്‍
കൊടിമരം:- കൊടിക്കുള്ള മരം. 'ക്ക് ' പ്രത്യയം,ഉദ്ദേശിക തത്പുരുഷന്‍
സ്വര്‍ണമാല :- സ്വര്‍ണത്താലുള്ള മാല, 'ആല്‍ ' പ്രത്യയം,പ്രയോജിക തത്പുരുഷന്‍
മാങ്ങാകറി :- മാങ്ങയാലുള്ള കറി , 'ആല്‍ ' പ്രത്യയം,പ്രയോജിക തത്പുരുഷന്‍
പശുക്കുട്ടി :- പശുവിന്റെ കുട്ടി, 'ന്റെ ' പ്രത്യയം,സംബന്ധികാ തത്പുരുഷന്‍
പാര്‍വതശിഖിരം :- പര്‍വതത്തിന്റെ ശിഖിരം , 'ന്റെ ' പ്രത്യയം,സംബന്ധികാ തത്പുരുഷന്‍
കൈവള :- കൈയിലെ വള , 'ഇല്‍ ' പ്രത്യയം,ആധാരിക തത്പുരുഷന്‍
ജലജീവി :- ജലത്തിലെ ജീവി, 'ഇല്‍ ' പ്രത്യയം,ആധാരിക തത്പുരുഷന്‍
സമാസം
Reviewed by Mash
on
ജൂലൈ 28, 2013
Rating: