ദ്വിഗു സമാസം
ഇതും തത്പുരുഷന്‍ തന്നെ.വിശേഷണം സംഖ്യാവാചികമായത് ദ്വിഗു .
പദം രുപകാലന്ക്ഗാരത്തില്‍ ആണെങ്കില്‍ രുപകസമാസം. വിഗ്രഹിക്കുമ്പോള്‍ 'ആകുന്ന'എന്ന് വരുന്നുണ്ടോ എന്ന് നോക്കുക.
പിരിച്ചു പറയുന്ന സമയത്ത് നടുക്ക് വ്യക്തമായും ഒരു പദം വരും. ഈ മധ്യപദം ലോപിച്ചാണ് സമാസം ഉണ്ടാകുക.
ഇതും തത്പുരുഷന്‍ തന്നെ.വിശേഷണം സംഖ്യാവാചികമായത് ദ്വിഗു .
- മുപ്പാര് :- മുന്നു പാരും
- നവരസങ്ങള്‍ :- ഒമ്പത് രസങ്ങള്‍
- പഞ്ചഗവ്യം :- അഞ്ചു 'ഗവ്യ'ങ്ങള്‍
പദം രുപകാലന്ക്ഗാരത്തില്‍ ആണെങ്കില്‍ രുപകസമാസം. വിഗ്രഹിക്കുമ്പോള്‍ 'ആകുന്ന'എന്ന് വരുന്നുണ്ടോ എന്ന് നോക്കുക.
- പാദപത്മം :- പാദമാകുന്ന പത്മം
- സംസാരസാഗരം :- സംസാരമാകുന്ന സാഗരം
- അടിമലര്‍ :- അടിയാകുന്ന മലര്‍
- മുഖകമലം :- മുഖമാകുന്ന കമലം
പിരിച്ചു പറയുന്ന സമയത്ത് നടുക്ക് വ്യക്തമായും ഒരു പദം വരും. ഈ മധ്യപദം ലോപിച്ചാണ് സമാസം ഉണ്ടാകുക.
- മഴക്കോട്ട് :- മഴ തടുക്കാനുള്ള കോട്ട്
- കുഞ്ഞുടുപ്പ് :- കുഞ്ഞിന് ധരിക്കാനുള്ള ഉടുപ്പ്
- ശവപ്പറമ്പ് :- ശവം അടക്കുന്ന പറമ്പ്
- തീവണ്ടി :- തീയാല്‍ ഓടുന്ന വണ്ടി
ഉപമിത സമാസം
ഇതില്‍ അലങ്കാരം ഉപമയായിരിക്കും . അലങ്കാരം വ്യക്തമായി അറിയുന്നില്ലെങ്കില്‍ വേണ്ട,ഇതും തത്പുരുഷന്‍ തന്നെ.
- പാല്പുന്ജിരി :- പാല് പോലുള്ള പുഞ്ചിരി
- ച്ന്ദ്രാനനം :- ചന്ദ്രനെപ്പോലുള്ള ആനനം
തത്പുരുഷന്‍
Reviewed by Mash
on
ജൂലൈ 28, 2013
Rating: