ഒരു വാക്യത്തിന്റെ വ്യക്തമായ അർത്ഥം വായനക്കാരന് ലഭിക്കണമെങ്കിൽ ചിഹ്നങ്ങൾ കൂടിയേ കഴിയൂ. മറ്റൊരാൾ വായിക്കുന്നത് / പറയുന്നത് മനസ്സിലാക്കണമെങ്കിലും ചിഹ്നങ്ങൾക്ക് സമാനമായ നീട്ടൽ കുറുക്കലുകളും നിർത്തലുകളും അത്യാവശ്യമാണ്. ചിഹ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പി.എസ്.സി പരീക്ഷകളിൽ സർവസാധാരണമാണ്. ഭാഷയിലെ പ്രമുഖ ചിഹ്നങ്ങൾ അവയുടെ സ്വഭാവങ്ങൾ എന്നിവ നമ്മുക്ക് അറിഞ്ഞിരിക്കാം...
1.പൂർണവിരാമം Full Stop (.)
രണ്ടു സ്ഥലത്താണ് പൂർണവിരാമം സാധാരണ പ്രയോഗിച്ച് കാണുന്നത്.
എ) വാക്യം പൂർത്തിയാകുമ്പോൾ
ഉദാ: മീന അവിടെ പോയി.
ബി) ഒന്നിൽക്കുടുതൽ പദങ്ങൾ ചേർന്ന് വരുന്ന ചില പ്രയോഗങ്ങളുടെ ചുരുക്കെഴുത്തിൽ.
ഉദാ: എൻ.സി.സി - National Service Scheme
എന്നാൽ ഒരു പദത്തെ തന്നെ ചുരുക്കെഴുത്തായി അക്ഷരങ്ങൾ ഉപയോഗിക്കുന്ന സന്ദർഭത്തിൽ ഇടയിൽ ബിന്ദു ഇടാൻ പാടില്ല.
2. അൽപവിരാമം, അങ്കുശം Comma (,)
മുന്ന് സന്ദർഭങ്ങളിൽ ആണ് അൽപവിരാമം ഉപയോഗിക്കുന്നത്.
എ) ഒരേ സ്വഭാവം കാണിക്കുന്ന ഒന്നിൽക്കൂടുതൽ പദങ്ങൾ ചേർന്ന് വരുമ്പോൾ.
ഉദാ: ലീല, കരുണ, ചിന്താവിഷ്ടയായ സീത
ബി) രണ്ടു വാക്യങ്ങൾ ചേർത്ത് എഴുതേണ്ടി വരുന്ന സന്ദർഭത്തിൽ.
ഉദാ: ഞങ്ങൾ എത്തിപ്പോയി, അയാൾ പോയിക്കഴിഞ്ഞു.
സി) സംബോധനയ്ക്ക് ശേഷം എല്ലായിപ്പോഴും
ഉദാ: രാമാ,
മാനവാ,

ചിഹ്നങ്ങൾ - 1
Reviewed by Mash
on
ജൂൺ 10, 2014
Rating: