- അകം തുറക്കുക :- മനസ്സ് തുറന്ന് പരിശോധിക്കുക
- അക്കരപ്പച്ച :- അകലെയുള്ളതിനോട് ഭ്രമം
- അംഗുലീപരിമിതം :- വിരലിൽ എണ്ണാവുന്നത്ര കുറച്ച്
- അഗ്നിപരീക്ഷ :- ദുർഘടമായ കടമ്പ
- അജഗജാന്തരം :- ആനയും ആടും പോലുള്ളത്ര വ്യത്യാസം
- അജാഗളസ്തനം :- ആടിന്റെ കഴുത്തിലെ മുലപോലെ അനാവശ്യം
- അടിപണിയുക :- കീഴടങ്ങുക
- അടുക്കളക്കുറ്റം :- ചാരിത്ര്യദോഷം
- അടുക്കളമിടുക്ക് :- സ്ത്രീയുടെ (ദു:)സാമർഥ്യം
- അടുക്കളസേവ :- സ്ത്രീ മുഖേനയുള്ള സേവപിടുത്തം
- അത്തിപ്പഴത്തോളം :- അല്പം
- അഹമഹമികയാ :- ഞാൻ ആദ്യം ഞാൻ ആദ്യം എന്ന മട്ടിൽ - ഒന്നിനൊന്നു മെച്ചമായി
- അളമുട്ടുക : ഗത്യന്തരം ഇല്ലാതാവുക
ശൈലികള്‍ - 003
Reviewed by Mash
on
ഏപ്രിൽ 30, 2013
Rating: