0
3. അർഥവിരാമം, രോധിനി Semicolon (;)
രോധിനി ഭാഷയിൽ ഉപയോഗിക്കുന്നത് മഹാവാക്യത്തിലെ ഉപവാക്യങ്ങൾ വേർതിരിക്കാൻ വേണ്ടിയാണ്.
ഉദാ:- അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നു; എന്നാൽ ബോധാവസ്ഥയിൽ എത്തിയില്ല.

4. ചോദ്യചിഹ്നം, കാകു Question Mark (?)
രണ്ടു പ്രധാന സന്ദർഭങ്ങളിൽആണ് ചോദ്യചിഹ്നം ഉപയോഗിക്കുന്നത്.
എ) ചോദ്യരൂപ വാക്യങ്ങളുടെ അവസാനം.
ഉദാ:- നിങ്ങൾ അവിടെ പോയിരുന്നോ?
ബി) വാക്കിനും വാക്യത്തിനും ശേഷം വലയത്തിനുള്ളിൽ ചോദ്യചിഹ്നം ഇടാറുണ്ട്. സംശയത്തെ കാണിക്കുന്നതിനാണ് ഇത്.
ഉദാ:- ഭാരതഗാഥ എഴുത്തച്ഛന്റെ (?) കൃതിയാണ്.

5. വിക്ഷേപിണി Exclamation Mark (!)
ആഹ്ലാദം, അത്ഭുതം, വിഷമം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് വിക്ഷേപിണി ഉപയോഗിക്കുന്നത്.
ഉദാ:- ഹ, എത്ര സുന്ദരം!
no image
Item Reviewed: ചിഹ്നങ്ങൾ - 2 9 out of 10 based on 10 ratings. 9 user reviews.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.