ആഗമസന്ധി


ണ്ടു പദങ്ങള്‍ ചേരുമ്പോള്‍ / സന്ധിക്കുമ്പോള്‍ രണ്ടു സ്വരങ്ങള്‍ അടുത്തടുത്ത് വരികയാണെങ്കില്‍ ഉച്ചാരണ സവ്കര്യത്തിനായി അവയ്ക്കിടയില്‍ ഒരു വ്യന്ജനാക്ഷരം കടന്നുവരും. ഇത് ആഗമ -വരവ് സന്ധി . യ്,വ് എന്നീ വ്യന്ജനങ്ങളാണ് ഇങ്ങനെ വന്നു ചേരുക.
ഉദാ:കറി+ഇല = കറിയില (യകാരആഗമം )
'ഇ' എന്ന സ്വരം അടുത്തടുത് വരുന്ന സാഹചര്യം 'യ' ചേര്‍ന്ന് ഒഴിവാക്കിയത് നോക്കുക. യ്,വ് എന്നിവ വരുന്ന സാഹചര്യത്തെ കേരളപാണിനി വേര്‍തിരിക്കുന്നത് ഇങ്ങനെയാണ്:
ആദ്യ സ്വരം താലവ്യം ആണെങ്കില്‍ (ഇ,എ,അ) യകാര ആഗമം. ആദ്യ സ്വരം ഔഷ്ട്യം ആണെങ്കില്‍ (ഉ,ഒ,അ) വകാര ആഗമം. ' അ'എന്ന സ്വരം താലവ്യം ആയും  ഔഷ്ട്യം ആയും മാറി മാറി പ്രത്യക്ഷ്യപ്പെടാം. 
ഉദാഹരണങ്ങള്‍
വഴി+ഇല്‍ = വഴിയില്‍ 
(ആദ്യ സ്വരം ഇ, യകാര ആഗമം)
വഴി + എവിടെ = വഴിയെവിടെ 
(ആദ്യ സ്വരം ഇ,യകാര ആഗമം)
എവിടെ + ഉണ്ട് = എവിടെയുണ്ട്
(ആദ്യ സ്വരം എ, യകാര ആഗമം)
അതിന്റെ + ഉള്ളില്‍ = അതിന്റെയുള്ളില്‍ 
(ആദ്യ സ്വരം എ , യകാര ആഗമം)
തല + ഇല്‍ = തലയില്‍ 
(സ്വരം അ , യകാര ആഗമം)
കട + ഏത് = കടയേത്
(സ്വരം അ,യകാര ആഗമം)
തിരു + ഓണം = തിരുവോണം 
(ആദ്യ സ്വരം ഉ , വകാര ആഗമം )
കഴിഞ്ഞു + അല്ലോ = കഴിഞ്ഞുവല്ലോ 
(ആദ്യ സ്വരം ഉ , വകാര ആഗമം)
പോ + ഉന്നു = പോകുന്നു 
(ആദ്യ സ്വരം ഉ , വകാര ആഗമം)
ചാ + ഉന്നു = ചാവുന്നു 
(ആദ്യ സ്വരം ഉ , വകാര ആഗമം)
അ, ഇ, എ എന്നീ ച്ചുട്ടെഴുതുകള്‍ ( ചുണ്ടി കാണിക്കാന്‍ പറയുന്നവ) കഴിഞ്ഞാല്‍ 'വ' കാരമേ ആഗാമിക്ക് എന്ന് എ.ആര്‍ പറയുന്നു.
അ + അന് =അവന്‍
ഇ + അന് = ഇവന്‍
എ + അന് = എവന്‍ എന്നിങ്ങനെ
എന്നാല്‍ 
അ + ആള്‍ = അയാള്‍
ഇ + ആള്‍ = ഇയാള്‍
എ + ആള്‍ = എയാള്‍
എന്നിങ്ങനെയും സാധാരണ പ്രയോഗിക്കാറുണ്ട്.പുതിയ മലയാളത്തിനു പുതിയ നിയമം വേണമെന്ന് ചുരുക്കം.
പുതിയ പദങ്ങളില്‍ - അന്യ ഭാഷയും മറ്റും - ഈ പഴയ നിയമങ്ങളൊന്നും ഫലിക്കണം എന്നില്ല.യ,വ എന്നിവ മാറിമാറിക്കാണാം.
മോസ്കോ + ഇല്‍ = മോസ്കോവില്‍
മോസ്കോയില്‍ 
പണ്ട് തന്നെ താലവ്യതിനു ശേഷം 'വ' വരുമായിരുന്നു.
അറി + ആന്‍ = അറിവാന്‍ 
അറിയുടെ നാമ രൂപം അറിവ് എന്നുമാണല്ലോ. ഈ ' അറിവാന്‍' ഇന്ന് 'അറിയാന്‍' ആയി മാറിയിട്ടുണ്ട്.'പറവാന്‍' 'പറയാനു'മായി മാറിയിട്ടുണ്ട്.
'വ'ക്ക് പകരം 'ക'യും 'യ'ക്ക് പകരം 'ന'യും വരുന്ന കാര്യം കേരളപാണിനി സുചിപ്പിച്ചിട്ടുണ്ട്.
ചൊല്ലി + ആന്‍ = ചൊല്ലിയാന്‍ 
ചൊല്ലിനാന്‍
പോ + ഉക = പോവുക
പോകുക
രണ്ടു പദം ചേരുമ്പോള്‍ രണ്ടു സ്വരവും പോകാതെ , പുതിയ ഒന്ന് (യ അല്ലെങ്കില്‍ വ) കടന്നു വരുന്നതാണ് ആഗമം എന്ന് എളുപ്പത്തില്‍ പറയാം. 
ആഗമസന്ധി ആഗമസന്ധി Reviewed by Mashhari on ജൂലൈ 28, 2013 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.