ശൈലികള്‍ - 004

  • കൈ കഴുകുക :- ഉപേക്ഷിച്ച് രക്ഷപെടുക 
  • കോടാലി :- ഉപദ്രവകാരി 
  • ഗണപതിക്കല്ല്യണം :- നാളെനാളെയെന്ന് നീണ്ടുപോവുക
  •   ഗ്രന്ഥകീടം :- പുസ്തകപ്പുഴു 
  • ചക്രം ചവിട്ടുക :- വല്ലാതെ ബുദ്ധിമുട്ടുക 
  • ജലരേഖ :- വെള്ളത്തിൽ വരച്ച വരപോലെ പാഴിലായത് 
  • തട്ടിവിടുക :- കൂസലില്ലതെ ഓരോന്ന് പറയുക 
  • താപ്പാന :- തഴക്കവും പഴക്കവും ഉള്ളയാൾ, പരിച്ചയക്കുടുതൽ കൊണ്ട് ഉപദ്രവക്കാരിയായയാൾ  
  • തേച്ചു മായ്ച്ചു കളയുക :- തെളിവും മറ്റും നശിപ്പിക്കുക
  • തോളിലിരുന്നു ചെവി തിന്നുക  :- അടുത്തുക്കുടി ചതിക്കുക 
  • ദീപാളി കുളിക്കുക :- അനാവശ്യ ചെലവു ചെയ്തു നശിപ്പിക്കൽ 
  • നട്ടെല്ല് :- പൌരുഷം, ധൈര്യം , തന്റേടം 
  • നാരദൻ :- ഏഷണിക്കാരൻ
  • പകിട :- കൗശല പ്രയോഗം
  • പഴയ മണ്ണ്‍ :- യാതൊന്നും ഉണ്ടാവാത്തത് 
  • പിടലിയൊടിയുക :- വിഷമം നേരിടുക 
  • പിത്തലാട്ടം :- നാട്യം , ഭാവം 
  • പുത്തനച്ചി :- ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോഴുള്ള ഉത്സാഹക്കുടുതൽ 
  • ആചന്ദ്രതാരം :- ചന്ദ്രനും താരങ്ങളുമുള്ള കാലത്തോളം 
  • ആനച്ചന്തം  :- ആകപ്പാടെയുള്ള ഭംഗി 
  • ആറിയ കഞ്ഞി പഴങ്കഞ്ഞി :- തുടക്കത്തിൽ പറയുമ്പോൾ ഉള്ള ഉത്സാഹം പിന്നെയില്ലാതാവുക 
  • ഇഞ്ചി കടിക്കുക :- ദേഷ്യപ്പെടുക 
  • ഉണ്ണാതെ തിന്നാതെ :- ഒന്നും അനുഭവിക്കാതെ 
  • ഉരുക്കഴിക്കുക :- ആവർത്തിക്കുക         
  • ഉരുളയ്ക്കുപ്പേരി :- ചുട്ട മറുപടി 
  • കടലിൽ കായം കലക്കുക :- നിഷ്ഫലമായ പ്രവർത്തി , വലിയ കാര്യത്തിന് ചെറിയ പ്രതിവിധി 
  • കമ്പോടുകമ്പ് :- ആദ്യാവസാനം 
  • കരതലാമലകം :- ഉള്ളം കയ്യിലെ നെല്ലിക്ക പോലെ സ്പഷ്ടം 
  • കരപിടിക്കുക :- രക്ഷപെടുക 
  • കിണറ്റിലെ തവള :- ലോകവിവരം ഇല്ലാത്തയാൾ 
  • കീറാമുട്ടി :- മനസ്സിലാക്കാൻ ബുദ്ധിമുട്ട് 
  • കിളികിളി പോലെ പറയുക :- തടസ്സം കൂടാതെ പറയുക 
  • കുത്തിപ്പൊക്കുക :- മറന്ന സംഭവം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരിക 
  • കുന്തം വിഴുങ്ങിയ പോലെ :- അമ്പരന്ന് നിൽക്കുക ,ഇതികർത്യവതാമൂഡനായി നിൽക്കുക   
ശൈലികള്‍ - 004 ശൈലികള്‍ - 004 Reviewed by Mashhari on മേയ് 08, 2013 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.