Google Search

Saturday, 21 May 2011

LDC Malayalam 2

ചോദ്യം -> ശരിയായ വാക്യം ഏത്?
(a)    നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
(b)    നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
(c)    നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
(d)    നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
ഉത്തരം -> (c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം

 
ചോദ്യം -> No further action is called for – ഈ വാക്യത്തിന്റെ പരിഭാഷ:
(a)    വിശദമായ മറുപടി പ്രതീക്ഷിക്കുന്നു   
(b)    മേല്‍ നടപടി ആവശ്യമില്ല
(c)    മറ്റൊരു പ്രവൃത്തിക്കും വിളിക്കേണ്ടതില്ല   
(d)    അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ഉത്തരം -> (d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
 
ചോദ്യം -> വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോള്‍
(a) വിണ്‍+ടലം      (b) വിണ്‍+തലം      (c) വിണ്ട+തലം      (d) വിണ്‍+അലം
ഉത്തരം -> (b) വിണ്‍+തലം
 
ചോദ്യം -> അനുചിതം എന്ന പദത്തിന്റെ അര്‍ത്ഥം?
(a) യോഗ്യമല്ലാത്തത്       (b)    നല്ലത്   
(c) ഏറ്റവും ചേരുന്നത്    (d)    അനവസരത്തിലുള്ളത്‌
ഉത്തരം -> (a) യോഗ്യമല്ലാത്തത്

Monday, 16 May 2011

LDC Malayalam

ചോദ്യം -> 'കാക്കനാടന്‍' എന്ന തൂലികാനാമത്തിന്റെ ഉടമ:
(a) ജോര്‍ജ് വര്‍ഗീസ്      (b) കെ.ഇ. മത്തായി
(c) എം.പി.പത്രോസ്      (d) ടി.വി. ജോസഫ്‌
ഉത്തരം -> (a) ജോര്‍ജ് വര്‍ഗീസ്


ചോദ്യം -> താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?
(a)    യോഗം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയത്.
(b)    ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം.
(c)    സമ്മേളനത്തിന് ഏകദേശം പതിനായിരത്തോളം പേര്‍  പങ്കെടുത്തു.
(d)    ഞാന്‍ സാധാരണ ഒന്‍പതുമണിക്ക് സ്‌കൂളില്‍ പോവുകയാണ് പതിവ്.
 ഉത്തരം -> (b) ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം.


ചോദ്യം ->  'പഞ്ചവേദം' എന്ന വാക്കിന്റെ ശരിയായ സമാസം:
(a) ദ്വിഗു      (b) അവ്യയിഭാവന്‍      (c) തത്പുരുഷന്‍      (d) ബഹുവ്രീഹി
ഉത്തരം -> (a) ദ്വിഗു



ചോദ്യം -> ശരിയായ പദം തെരഞ്ഞെടുക്കുക:
(a) അഗാഥം      (b) അഗാദം      (c) അഗാധം      (d) അകാധം
ഉത്തരം -> (c) അഗാധം

Thursday, 7 April 2011

മലയാളത്തിന്റെ ഗോത്രം

ഭാരതത്തില്‍ രണ്ടു ഭാഷാഗോത്രങ്ങള്‍ ഉണ്ട്. ഇന്‍ഡോ-ആര്യന്‍[ഇന്‍ഡോ-യുറോപ്യന്‍], ദ്രാവിഡം . ഉത്തരെണ്ട്യന്‍ ഭാഷകളായ സംസ്കൃതം,ഹിന്ദി,ഗുജറാത്തി,മറാത്തി മുതലായവ ഇന്‍ഡോ-ആര്യന്‍ ഗോത്രത്തിലും ദക്ഷിണേന്ത്യന്‍ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്,കന്നഡ മുതലായവ ദ്രാവിഡ ഗോത്രത്തിലും ഉള്‍പ്പെടുന്നു. ഇവ കുടാതെ തുളു,കൊങ്ങിണി,കുടക്കു,ബ്രാഹുയി,തോഡ, കൊലാമി,പര്‍ജി,കുരുവു,മല്ടോ തുടങ്ങി പതിനാറില്‍ പരം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ ഉണ്ട്. ഇവയില്‍ മലയാളം, തമിഴ്,കന്നഡ,തെലുങ്ക്,തുളു എന്നെ ഭാഷകള്‍ പന്ജദ്രവിടം എന്ന് അറിയപ്പെടുന്നു.
ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ദ്രാവിഡം എന്നാ പേര് നല്‍കിയത് ഡോ.കാല്ട്വല്‍ [Dr .Kaldval ] ആണ്. ദ്രാവിഡ ഭാഷകളില്‍ ഈറ്റവും പ്രചിനമായത് തമിഴ് ആണ്. മുഉല ദ്രാവിഡ ഭാഷയില്‍ നിന്നും അവസാനം വേര്‍പിരിഞ്ഞ ഭാഷയാണ് മലയാളം.

സ്വാഗതം


പി.എസ്.സി.മലയാളം ബ്ലോഗിലേക്ക് എല്ലാവര്ക്കും സ്വാഗതം . ഈ ബ്ലോഗില്‍ പി.എസ്.സി പരീക്ഷക്ക്‌ വരുന്ന അമലയാല വിഭാഗം ചോദ്യങ്ങളെ ഉള്പീടുതുന്നതാണ്.

Popular Posts